അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നവംബർ 3 മുതൽ പുതിയ CDC പ്രഖ്യാപനം നിർബന്ധം

NOVEMBER 3, 2026, 10:04 PM

വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Heath Attestation) നിർബന്ധമാക്കി അമേരിക്കൻ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC).

2026 നവംബർ 3 രാത്രി 11:59 (EST) മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും. അമേരിക്കൻ പൗരന്മാർ, ഗ്രീൻ കാർഡ് ഉടമകൾ, വിദേശ പൗരന്മാർ എന്നിവർക്കെല്ലാം ഇത് ബാധകമാണ്. അമേരിക്ക വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.

യാത്രയ്ക്ക് മുമ്പുള്ള 21 ദിവസത്തിനുള്ളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) സന്ദർശിച്ചിട്ടില്ലെന്ന് ഓരോ യാത്രക്കാരനും പ്രഖ്യാപനത്തിൽ സാക്ഷ്യപ്പെടുത്തണം. വിമാനമാറ്റത്തിനായി മാത്രം DRC-യിൽ ഇറങ്ങിയാലും അത് സന്ദർശനമായി കണക്കാക്കും.

vachakam
vachakam
vachakam

കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ DRCയിൽ ഉണ്ടായിരുന്നവർക്ക് അമേരിക്കയിലേക്കുള്ള വിമാനത്തിൽ കയറാൻ അനുമതിയില്ല. DRC വിട്ട് 22ാം ദിവസം മുതൽ മറ്റ് യാത്രാ നിബന്ധനകൾ പാലിക്കുന്ന പക്ഷം യാത്ര ചെയ്യാം.

പ്രഖ്യാപനം പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ വിമാനക്കമ്പനികൾക്ക് സമർപ്പിക്കാം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾക്ക് പ്രഖ്യാപനം നൽകാം. പ്രഖ്യാപനം സമർപ്പിക്കാത്തവർക്ക് ബോർഡിംഗ് നിഷേധിക്കാം. അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴയും തടവും ഉൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടിവരും.

യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ നിർദേശങ്ങൾ ഉറപ്പാക്കണം.

vachakam
vachakam
vachakam

CDC ഔദ്യോഗിക പ്രഖ്യാപന ഫോം (PDF):
https://www.cdc.gov/port-health/media/pdfs/2026/10/367886-A_FRM_EbolaAttestation_3_pass.pdf

CDC ഔദ്യോഗിക ഉത്തരവ്:

https://www.cdc.gov/port-health/legal-authorities/attestation-order.html

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam