ദില്ലി: മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച്ച ഹിമാചൽ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. സാധാരണ താപനിലയേക്കാൾ 14 ഡിഗ്രി വരെ കൂടുതലാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഷിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ അനുഗ്രഹപ്രദമായി
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ അതിശക്തമായ ആക്രമണം; കപ്പലുകൾ സജ്ജമെന്ന് ഡൊണാൾഡ് ട്രംപിന്റെ താക്കീത്
ഇറാൻ ഞങ്ങളെ കബളിപ്പിക്കാൻ നോക്കണ്ട; ഇസ്ലാമാബാദിലേക്ക് പുറപ്പെടും മുൻപ് കർശന മുന്നറിയിപ്പുമായി ജെഡി
അമേരിക്കയിൽ പണപ്പെരുപ്പം കുതിച്ചുയരുന്നു: ഇറാൻ യുദ്ധം ലോക സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമോ?