ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലവരുന്ന എംഡിഎംഎ ബെംഗളൂരു പൊലീസ് പിടികൂടി.
ദില്ലിയിൽ നിന്നെത്തിച്ച എംഡിഎംഎയും രാജസ്ഥാനിൽ നിന്നെത്തിച്ച ഓപ്പിയവും ഉൾപ്പെടെ വലിയ മയക്കുമരുന്ന് വേട്ടയാണ് ബെംഗളൂരുവിൽ പൊലീസ് നടത്തിയത്.
കർണാടക പൊലീസിന്റെ സിസിബി വിഭാഗമാണ് ഒരു മാസത്തിനിടയിൽ രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് സംഭവങ്ങളിൽ നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച ഓപ്പിയവും 34 ലക്ഷം രൂപ വില വരുന്ന ഹെറോയിനും പൊലീസ് പിടികൂടി.
വിൽപനയ്ക്കുള്ള ചുരിദാറുകൾ എന്ന വ്യാജേനയാണ് സംഘം ദില്ലിയിൽ നിന്ന് എംഡിഎംഎ എത്തിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ പരിശോധനയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 കിലോ 925 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പിടികൂടിയിട്ടുണ്ട്. ദില്ലിയിൽ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ ശേഖരിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
