സ്‌കൂൾ കായികമേള: സ്വർണം നേടിയ അബ്ദുൽ ഹാദിക്ക് മർകസിൽ സ്വീകരണം

OCTOBER 30, 2026, 11:47 AM

കാരന്തൂർ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ചേരാനല്ലൂർ മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അബ്ദുൽ ഹാദിക്ക് മർകസ് സെൻട്രൽ ക്യാമ്പസിൽ സ്വീകരണം നൽകി.

പ്രൊഫഷണൽ പരിശീലനമില്ലാതെ പൂർണമായും സ്‌കൂൾ കായികാധ്വാപകന്റെ ശിക്ഷണത്തിലാണ് അബ്ദുൽ ഹാദി മത്സരത്തിനായി ഒരുങ്ങിയതും 11.62 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാം സ്ഥാനം ഉറപ്പിച്ചതും. അത്‌ലറ്റിക്‌സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു.

സുവർണ നേട്ടത്തിനു ശേഷം കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയ അബ്ദുൽ ഹാദിയെ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മർകസ് വർക്കിങ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അബ്ദുൽ ഹാദിയെ അഭിനന്ദിച്ചു. സ്വീകരണ സംഗമത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ.കെ, മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam