കൊല്ലം: ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപിക മരിച്ചു.
കടയ്ക്കലിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിക്കവേ ചികിത്സയിലായിരുന്ന ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. സ്വകാര്യ സ്കൂൾ അധ്യാപികയാണ് നിഷ്ന.
നിഷ്ന ഫോണിൽ ചാറ്റ് ചെയ്തത് സമീർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്നു സമീർ കൂട്ടിക്കൊണ്ടു വന്ന നിഷ്ന വീട്ടിൽ എത്തിയ ശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ചു.
ഇതു കണ്ട സമീർ, കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
