തിരുവനന്തപുരം: കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി റെയിൽവേ. ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് ഉണ്ട്. കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1:40ന് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം.
എറണാകുളത്തുനിന്ന് വൈകുന്നേരം 5:25നാണ് ട്രെയിൻ പുറപ്പെടുക. പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവെച്ചു. തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി, രാജീവ് ചന്ദ്രശേഖർ എംഎൽഎ എന്നിവരുടെ ഇടപെടലിൻ്റെ ഫലമായാണ് റെയിൽവേയുടെ നടപടി. കോട്ടയം - എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് നടപടി ഏറെ ആശ്വാസകരമാകുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും നേരിട്ട് ബോധ്യപ്പെടുത്തിയാണ് കേന്ദ്ര റെയിൽവേ മന്ത്രിയോട് അധിക ട്രെയിൻ സർവീസിനായി ആവശ്യപ്പെട്ടതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇരിക്കാനോ സുരക്ഷിതമായി നിൽക്കാനോ പോലും ഇടമില്ലാത്ത സാഹചര്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
