മലപ്പുറം: മലപ്പുറത്ത് മുസ്ലിം ലീഗില്‍ കൂട്ടരാജി. വാര്‍ഡ് കമ്മിറ്റി നല്കിയ പേര് വെട്ടിമാറ്റി മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ കൂട്ടരാജി.
എആര്‍ നഗര്‍ പഞ്ചായത്തിലെ 22ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയിലാണ് കൂട്ടരാജി. 22ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചാലില്‍ സിദ്ദീഖ് ബാവ, എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ് ഉള്‍പ്പെടെ 50ലധികം പേരാണ് രാജിവെച്ചത്.
തങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച വ്യക്തിയുടെ പേര് മറച്ചുവെച്ച് മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയായി പരിഗണിച്ചുവെന്നാണ് ആക്ഷേപം. വേങ്ങര മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെയാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
