ബെംഗളൂരു : ബെംഗളൂരുവിലെ വാടകമുറിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആചാര്യ കോളേജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയും ആന്ധ്രപ്രദേശ് സ്വദേശിനിയുമായ ദേവീശ്രീ(21)യെയാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിൻ്റെ നിഗമനം.
ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് പ്രേംവര്‍ധന്‍ എന്നയാള്‍ക്കൊപ്പം വിദ്യാര്‍ഥിനി വാടകമുറിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.രാത്രി എട്ടരവരെ ഇരുവരും ഒരുമിച്ച് മുറിയിലുണ്ടായിരുന്നു. എന്നാല്‍, എട്ടരയ്ക്ക് ശേഷം പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളഞ്ഞു.പിന്നാലെ മുറി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്.ഇയാള്‍ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ സംശയം.
അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. ഒളിവില്‍പോയ പ്രേംവര്‍ധനായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
