മാർത്തോമ സന്നദ്ധ സുവിശേഷക സംഘം 'ക്രൂശിങ്കൾ 'പ്രാർത്ഥന സമ്മേളനം സംഘടിപ്പിച്ചു

MAY 20, 2025, 9:16 AM

ഡാളസ് :മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം പ്രാർത്ഥന സമ്മേളനം ' അറ്റ് ദി ക്രോസ്' 'ക്രൂശിങ്കൾ ' മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30ന് സൂം വഴി സംഘടിപ്പിച്ചു. ഉമ്മൻ സാമുവേൽ അച്ചന്റെ പ്രാരംഭപ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്‌നേഹ സജി & സോളി സജി (ഇമ്മാനുവൽ മാർത്തോമ ചർച്ച് ഹൂസ്റ്റൺ) എന്നിവർ ഗാനം ആലപിച്ചു.

സംഘം പ്രസിഡന്റ് റവ. എബ്രഹാം വി. സാംസൺ അധ്യക്ഷത വഹിച്ചു. റോബി ചേലങ്കാരി ( ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ) സ്വാഗതം ആശംസിച്ചു. രമണി മാത്യു (ഇമ്മാനുവൽ  മാർത്തോമാ ചർച്ച് ഹൂസ്റ്റൺ), സാം തോമസ് (ഇമ്മാനുവൽ മാർത്തോമ ചർച്ച്  ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർത്ഥനക്ക് നേത്യത്വം നൽകി.

റവ. വർഗീസ് ജോൺ (വികാരി, മാർത്തോമ ചർച്ച് കൻസാസ്  & സെന്റ് ലൂയിസ് എംടിസി) യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മുഖ്യ സന്ദേശം നൽകി. മരണം വരെ അഭിമുഘീകരിക്കേണ്ടിവന്നാലും ക്രിസ്തുവിനെ പിന്തുടരുമെന്ന ദിദിമോസ് എന്ന തോമസിന്റെ തീരുമാനം നമ്മുടെ ഓരോരുത്തരുടേയും തീരുമാനം ആയിരിക്കണമെന്ന് അച്ചൻ ഉദ്‌ബോധിപ്പിച്ചു. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വികാരി  റെജിൻ രാജു സമാപന പ്രാർത്ഥന നടത്തി. സാം അലക്‌സ് നന്ദി പറഞ്ഞു. സംതോമസ് അച്ചന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും സമ്മേളനം സമാപിച്ചു.

vachakam
vachakam
vachakam

സെന്ററിലെ പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, തുടങ്ങി നിരവധി പേർ, സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. റവ. എബ്രഹാം സാംസൺ, റോബി ചേലങ്കരി, സാം അലക്‌സ്,  ഷിർലി സിലാസ് എന്നിവർ നേത്യത്വം നൽകി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam