ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്കിലാണ്ട് കൗണ്ടിയുടെ ഓണാഘോഷം ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ്സിൽ അതിമനോഹരമായി ആഘോഷിച്ചു.
താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ഘോഷയാത്രയോടെ സ്‌റ്റേജിലേക്ക് ആനയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജീജോ ആന്റണി ഭദ്രദീപം തെളിയിച്ചതോടെ മാർക്കിന്റെ ഓണാഘോഷത്തിന് തുടക്കമായി.
റോക്കിലാണ്ടിലെ ഏറ്റവും മികച്ച കർഷകനുള്ള എവർറോളിങ് ട്രോഫിയും ക്യാഷ്അവാർഡും ലഭിച്ച് ജോസ് അക്കക്കാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വർക്കി പള്ളിത്താഴത്തിന് രണ്ടാം സ്ഥാനത്തിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു. മനോജ് അലക്‌സിന് മൂന്നാം സ്ഥാനത്തിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു. തോമസ് അലക്‌സായിരുന്നു കർഷകശ്രീയുടെ അവാർഡ് കമ്മിറ്റി പേഴ്‌സൺ.
ഷാജി പീറ്ററിന്റെ നാടൻ പാട്ടുകൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. നെഹാ ജോജിയുടെ ഗാനം കൈയടി ഏറ്റുവാങ്ങി. ജറിൻ ജോസും,സ്‌നേഹ ഇടുക്കുളയും ചേർന്നാലപിച്ച ഗാനങ്ങളും ജനപ്രീതി നേടി. അനബേൽ മണലിൽ, അബിഗേൽ മണലിൽ, അഞ്ചലീന ജറിൻ എന്നിവർ അവതരിപ്പിച്ച ഡാൻസും, ഷാരോൺ ഇടുക്കുള, സ്‌നേഹ ഇടുക്കുള, ക്രിസ്റ്റിനാ ജോസ്, എയിഞ്ചൽ ജോൺ, അസലിൻ ജോബി എന്നിവരുടെ ഫ്യൂഷൻ ഡാൻസും അതിമനോഹരമായിരുന്നു.
വർക്കി പള്ളിത്താഴത്തായിരുന്നു മഹാബലിയായി വേഷമിട്ടത്. ശബ്ദനിയന്ത്രണം ഷാജി പീറ്ററായിരുന്നു. സണ്ണി കല്ലൂപ്പാറ ആയിരുന്നു എം.സി.
സന്തോഷ് വറുഗീസ് നന്ദി രേഖപ്പെടുത്തി. മാർക്ക് നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ഐ. ഫോർ ദി ബ്ലയിൻസ്, ഹോം ഫോർ ഹോം ലെസ്സ്, കിഡ്‌നി ഫൗണ്ടേഷൻ (ചിറമേലച്ചൻ) തിരുവനന്തപുരത്തുളള ലൂർദ് മാതാ ക്യാൻസർ കെയർ സെന്റർ (ഫാ. മോബൻ ചൂരവടി) എന്നീ സാധുജന ക്ഷേമ പദ്ധതികളാണ് മാർക്ക് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
റോക്കിലാണ്ടിലുള്ള മൂന്ന് സ്‌കൂളുകളിലായി എല്ലാ ആഴ്ചയിലും മൂന്ന് ദിവസങ്ങളിലായി 75 പേരോളം പങ്കെടുക്കുന്ന സ്‌പോർട്‌സ് ആൻഡ് ഗെയിംസും നടത്തി വരുന്നു.
സണ്ണി കല്ലൂപ്പാറ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്