മന്ത്ര ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്‌സിയിൽ നടന്നു

JANUARY 13, 2025, 8:46 AM

മന്ത്ര കൺവെൻഷൻ 2025 ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂജേഴ്‌സിയിൽ നടന്നു.

കഴിഞ്ഞ 21 വർഷമായി ന്യൂജേഴ്‌സിയിൽ വിജയകരമായി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു. കേരളീയമായ എന്നാൽ ഹൈന്ദവ പൈതൃക സംസ്‌കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവർ, ആ മഹത്തായ പാരമ്പര്യത്തിന്റെ മൂല്യം ഉയർത്തുന്നതായി  ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ, സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രക്ക് വർധിച്ചു വരുന്ന സ്വീകാര്യതയിൽ ജനറൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തുഷ്ടി പ്രകടിപ്പിച്ചു.



അമേരിക്കയിലെ ഹൈന്ദവ സംഘടനയായ 'മന്ത്ര'യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക് ചടങ്ങിൽ പങ്കെടുത്തവരെ അദ്ദേഹം ക്ഷണിച്ചു. നൂറിലധികം നർത്തകിമാർ പങ്കെടുത്ത തിരുവാതിര മഹോത്സവം കാണികൾക്കു ദൃശ്യ വിരുന്നൊരുക്കി.

 ട്രസ്റ്റീ വൈസ് ചെയർ ഡോ. രേഖാ മേനോൻ, പ്രസിഡന്റ് എലെക്ട് കൃഷ്ണരാജ് മോഹനൻ, ട്രസ്റ്റീ സെക്രട്ടറി ഡോ. മധു പിള്ള, ട്രസ്റ്റീ ഭാരവാഹികളായ ഡോ. രുഗ്മിണി പദ്മകുമാർ, കൃഷ്ണജ കുറുപ്, ഡയറക്ടർ ബോർഡ് മെംബർസ് ആയ രേഖ പ്രദീപ്, മിനി നായർ, മന്ത്ര ന്യൂജേഴ്‌സി ഭാരവാഹികളായ ദയാ ശ്യാം, രശ്മി വിജയൻ, ഹൃദ്യ ഉണ്ണികൃഷ്ണൻ, ദീപ ഉണ്ണി മേനോൻ, പ്രത്യുഷ രഘു, മീര ഭാസ്‌കർ,
അശ്വതി ജ്യോതിഷ്, വീണാ രാധാകൃഷ്ണൻ, മാലിനി നായർ എന്നിവർ പങ്കെടുത്തു.

vachakam
vachakam
vachakam



രഞ്ജിത് ചന്ദ്രശേഖർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam