ആലപ്പുഴ: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി മനീഷി(29)നെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ പ്രതി റോബിനെ (26) പിടികൂടിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് റോബിനെ പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. റോബിനും ഭാര്യയും ഏറെ നാളായി അകന്നുകഴിയുകയായിരുന്നു.
റോബിനൊപ്പമായിരുന്ന കുഞ്ഞിനെ കാണുന്നതിനായി ഭാര്യ, റോബിന് താമസിക്കുന്ന വാടക വീട്ടില്‍ എത്തിയിരുന്നു. മനീഷിനൊപ്പമായിരുന്നു റോബിൻ്റെ ഭാര്യ എത്തിയത്.
ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോബിന് ആക്രമിക്കുകയായിരുന്നു. അടുക്കളയില്‍ നിന്ന് കത്തി എടുത്ത് മനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
