പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയിലാണ് തീ പടര്‍ന്നത്. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
തീപടര്‍ന്ന മുറിയോട് ചേര്‍ന്ന് മെഡിക്കല്‍ ഐ.സി.യുവും ,മുകളിലെ നിലയില്‍ സര്‍ജിക്കല്‍ ഐ.സി.യുവുമാണ്. പുക പടര്‍ന്നതോടെ ഐ.സി.യുവില്‍ നിന്നും വാര്‍ഡില്‍ നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാര്‍ഡില്‍ നിന്ന് ഒഴിപ്പിച്ചത്.
പാലക്കാട് അഗ്‌നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ പൂര്‍ണ്ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമീക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്