തിരുവനന്തപുരം: വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി.
മദ്യലഹരിയിൽ കല്ലമ്പലം സ്വദേശി ഓടിച്ച ഓട്ടോറിക്ഷ ഇതുവഴിയാണ് പ്ലാറ്റ്ഫോമിലേക്കെത്തി ട്രാക്കിലേക്ക് മറിഞ്ഞത്. ഇയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. നിർമാണപ്രവർത്തനങ്ങൾക്കായി അകത്തുമുറി സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്ക് പണിത താത്കാലിക റോഡ് അടയ്ക്കാതിരുന്നത് വീഴ്ചയായെന്നാണ് വിലയിരുത്തൽ.
ഇന്നലെ രാത്രിയാണ് പ്ലാറ്റ് ഫോമിൽ നിന്ന് മറിഞ്ഞ് ട്രാക്കിലേക്ക് വീണ ഓട്ടോയിൽ വന്ദേഭാരത് ഇടിച്ചത്. ട്രാക്കിൽ കിടന്ന ഓട്ടോറിക്ഷയിൽ വന്ദേഭാരത് ട്രെയിൻ വന്നിടിക്കുകയായിരുന്നു.
വൻ ദുരന്തമാണ് ഒഴിവായത്. റെയിൽവേ തത്കാലത്തേക്കുണ്ടാക്കിയ റോഡിലൂടെയാണ് കല്ലമ്പലം സ്വദേശി സുധി ഓട്ടോറിക്ഷ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയത്. പ്ലാറ്റ്ഫോം വീതികൂട്ടൽ നിർമാണ പ്രവർത്തനങ്ങൾക്ക് സാധനങ്ങളെത്തിക്കാനുണ്ടാക്കിയ വഴിയിലൂടെ കയറി. പിന്നാലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
