പള്ളിയിൽ അതിക്രമിച്ച് കയറി പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം:   യുവാവിനെതിരെ പൊലീസിൽ പരാതി

DECEMBER 23, 2025, 11:25 PM

ബെംഗളൂരു:  പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിട്ട് അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ച് സത്യനിഷ്ഠ ആര്യ എന്ന വ്യക്തിക്കെതിരെ കോറമംഗല പൊലീസ് സ്റ്റേഷനിൽ പരാതി. 

സത്യനിഷ്ഠ ആര്യ തന്റെ കൂട്ടാളികളോടൊപ്പം പള്ളിയിൽ നടന്ന പ്രാർത്ഥനാ പരിപാടിയിലേക്ക് അതിക്രമിച്ചു കയറി ക്രിസ്ത്യൻ സമൂഹത്തിനും യേശുക്രിസ്തുവിനുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു.

വേദിയിലുണ്ടായിരുന്ന ഒരു സ്ത്രീ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോൾ, അയാൾ അവരെ അധിക്ഷേപിച്ചുവെന്നും പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ സിറ്റി പൊലീസ് കമ്മീഷണറോട് നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.  

vachakam
vachakam
vachakam

പ്രതി മനഃപൂർവം പള്ളിയിൽ പ്രവേശിച്ച് പരിപാടി തടസ്സപ്പെടുത്തുകയും പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരെ അപകീർത്തികരമായ രീതിയിൽ സംസാരിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ച് വർഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും ആവർത്തിച്ച് പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കോറമംഗല പരിധിയിലുള്ള ഒരു ബാങ്കിൽ ഇയാൾ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും മത സംരക്ഷണത്തിനാണെന്ന് അവകാശപ്പെട്ട് സന്ദേശങ്ങൾ വഴി സാമ്പത്തിക സഹായം തേടുന്നുണ്ടെന്നും പൊലീസ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam