കൊച്ചി മേയറെ തെരഞ്ഞെടുത്തത് മാനദണ്ഡങ്ങൾ പാലിച്ചെന്ന്  മുഹമ്മദ് ഷിയാസ്

DECEMBER 24, 2025, 2:22 AM

 കൊച്ചി:  കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ അസ്വാഭാവികതയില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. 

  നേരത്തെ മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിയാസിന്റെ  മറുപടി.

 കെപിസിസി മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് മേയറെ തെരഞ്ഞെടുത്തതെന്ന് ഷിയാസ് പറഞ്ഞു. ഇതിന് മുൻപും ഭൂരിപക്ഷം മാനദണ്ഡമാക്കിയിട്ടുണ്ട് എന്നും ഷിയാസ് വ്യക്തമാക്കി.

vachakam
vachakam
vachakam

 ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് താൻ മറുപടി പറയേണ്ടത് ശരിയായ നടപടിയല്ല. പാർട്ടി വേദികളിലാണ് അഭിപ്രായങ്ങൾ ചർച്ച ചെയ്യേണ്ടത്. പൊതുവേദിയിൽ ചർച്ച ചെയ്ത് യുഡിഎഫ് വിജയത്തിന്റെ ശോഭ കെടുത്താനും രാപ്പകലില്ലാതെ കഷ്ടപ്പെട്ട പ്രവർത്തകരെ വേദനിപ്പിക്കാനും ഞങ്ങൾ തയ്യാറല്ല എന്നും ഷിയാസ് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam