പാലക്കാട്: അട്ടപ്പാടി പാലൂരിൽ പച്ചമരുന്നിന്‍റെ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലൂർ സ്വദേശി മണികണ്‌ഠന്‍റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയൊട്ടി പൊട്ടിയതിനെ തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്.
ഡിസംബര്‍ ഏഴിനാണ് സംഭവം നടന്നത്.ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്‌ഠനെ മർദിച്ചത്.എട്ടാം തീയതി മണികണ്ഠൻ കോഴിക്കോട് വെച്ച് കുഴഞ്ഞ് വീഴുകയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് മർദന വിവരം പുറത്തറിയുന്നത്.
സംശയം തോന്നിയ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പുതൂർ പോലീസെത്തി മൊഴി രേഖപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തെങ്കിലും കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ലായെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
