കുവൈറ്റ് സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേർസ് (സി.എ) 8 വയസ് മുതൽ 25 വയസ് വരെയുള്ള യുവജനങ്ങൾക്ക് വേണ്ടി പ്രത്യേകമായി ഒരുക്കുന്ന യൂത്ത് ക്യാമ്പ് 'CrossRoads' 2026 ജനുവരി 3 ശനിയാഴ്ച കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ.ഇ.സി.കെ) നോർത്ത് റ്റെന്റിൽ വച്ച് രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ നടക്കും.
ഈ യൂത്ത് ക്യാമ്പിന്റെ തീം 'To Know Jesus Christ' / 'യേശു ക്രിസ്തുവിനെ അറിയുക' എന്നതാണ്.
സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡറും ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ മദ്ധ്യേ ദൈവിക കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ മാത്യു റ്റി ജോൺ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ എടുക്കും.
പവർവിഷൻ റ്റി.വി. പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ റ്റിമോത്തി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ ക്വയറിനൊപ്പം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു ഈ മീറ്റിംഗിന് നേതൃത്വം നൽകും.
കുവൈറ്റിലുള്ള എല്ലാ പ്രിയ യുവജനങ്ങളെയും സഭാ വ്യത്യാസം കൂടാതെ ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ഈ യൂത്ത് മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ യുവജനങ്ങൾക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വാഹന സൗകര്യത്തിന് : ബ്രദർ എൽദോ + 965 - 668 -67599 (അബ്ബാസിയ, ഫർവാനിയ, റിഗ്ഗയി, ഖൈത്താൻ), ബ്രദർ ജോഫിൻ + 965 -658 -44793 (ഹവല്ലി, സാൽമിയ), ബ്രദർ ബൈജു +965 - 656 -71082 (മംഗഫ്, അബു ഹലീഫ, ഫഹഹീൽ, മെഹബൂല).
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു മാത്യു (+965 -972 -51639), ബ്രദർ രാജൻ തോമസ് (+965 - 975 -25944), ബ്രദർ ജോൺലി തുണ്ടിയിൽ (+965 - 690 -31702).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
