കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ പങ്കാളി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു.പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്.
കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം നടന്നത്.മർദനത്തിൽ യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.കോടഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
അതേസമയം, മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
