മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ.കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സി കെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് ഇന്നലെ രാത്രി 11.20ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്.
അതേസമയം, കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വാഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്. ഇടിമുഴക്കം പോലെ ശബ്ദവുമുണ്ടായിയെന്ന് നാട്ടുകാർ പറയുന്നു.
സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
