അരുണാചൽപ്രദേശിൽ തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണ് അപകടം; 21 പേർ മരിച്ചതായി സംശയം

DECEMBER 11, 2025, 3:03 PM

ഗുവാഹത്തി: അരുണാചൽപ്രദേശിൽ തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതായി റിപ്പോർട്ട്.ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്.

​അസമിൽ നിന്ന് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്.പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകട വിവരം പുറത്തറിഞ്ഞത്.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1000 അടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്. നിരവധിപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.അതേസമയം, പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam