പ്ലീഡർ നിയമനത്തിൽ എതിർപ്പുമായി ലോയേഴ്സ് കോൺഗ്രസ്

JUNE 16, 2026, 8:29 PM

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിൽ കടുത്ത എതിർപ്പുമായി ലോയേഴ്‌സ് കോൺഗ്രസ് രം​ഗത്ത്.

സർക്കാരിന് വേണ്ടി കേസ് നടത്താൻ മിടുക്കരായ ആളുകൾ വേറെയുണ്ടെന്ന് വിമർശിച്ചാണ് ലോയേഴ്‌സ് കോൺഗ്രസ് രം​ഗത്തെത്തിയത്.

ഒരു പരിശോധനയും നടത്താതെയാണ് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരെ നിയമിച്ചതെന്നും കുറ്റപ്പെടുത്തലുണ്ട്. യുഡിഎഫ് ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോടും കെപിസിസിയോടും ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു.

vachakam
vachakam
vachakam

എല്ലാ പ്ലീഡർ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ഐഎൽസി (ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്) ആവശ്യപ്പെടും. നിയമനം നേടിയ പ്ലീഡർമാരെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തിയെന്നും ഇതിൽ നിന്ന് ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നൽകുമെന്നും ലോയേഴ്സ് കോൺ​ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 

 അനുഭവസമ്പത്തില്ലാത്തവരെ നിയമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഭാവിയിൽ സർക്കാരിനുണ്ടാകാവുന്ന ബുദ്ധിമുട്ട് ഇപ്പോഴേ ഒഴിവാക്കണമെന്നും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെടും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam