ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിന്നിൽ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും 'സിംഗിൾ ഡ്രൈവർ' ഡ്യൂട്ടിയുമെന്ന് ആരോപണം.
ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം. ഇദ്ദേഹവും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട ബസ് ഓടിച്ച ഡ്രൈവർ മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുൻപ് തന്നെ, ഇന്നലെ രാത്രി 9.30-ഓടെ ഇദ്ദേഹത്തിന് അടുത്ത ബംഗളൂരു സർവീസിലും ഡ്യൂട്ടി കയറേണ്ടി വന്നു. താൽക്കാലിക ജീവനക്കാരനായ മിഥിലേഷിന് തുടർച്ചയായി സർവീസ് നടത്തേണ്ടി വന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ.
കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസ് റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളാണ്. പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
