സ്കൂട്ടർ യാത്രികയെ ഇടിച്ചുവീഴ്ത്തി കാർ, ദേഹത്തുകൂടി കയറ്റിയിറക്കി: പ്രതി ഒളിവിൽ 

SEPTEMBER 16, 2024, 6:03 AM

കൊല്ലം: സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി കാർ. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു.  കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം.  

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  അജ്മലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇവർ മദ്യലഹരിയിലായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

vachakam
vachakam
vachakam

 ബന്ധുക്കളായ കുഞ്ഞുമോളും ഫൗസിയയും സ്കൂട്ടറുമായി പുറത്തിറങ്ങിയതാണ്. റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ അമിത വേ​ഗതയിലെത്തിയ കാർ ഇവരുടെ സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയത്. കുഞ്ഞുമോൾ ടയറിന്റെ അടിയിലേക്കാണ് വീണത്.

കാർ നിർത്താതെ ഓടിച്ചു പോയതിനെ തുടർന്നാണ് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയത്. കുഞ്ഞുമോൾക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam