കൊടകര കുഴല്‍പ്പണ കേസ്: ഡി.ജി.പി അനിൽകാന്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്ത് പുറത്ത്

NOVEMBER 5, 2024, 9:21 AM

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് സംബന്ധിച്ച വിവരങ്ങൾ ഡിജിപി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നതായി റിപ്പോർട്ട്.

 41 കോടി രൂപ തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി കേരളത്തിലെത്തിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്  അയച്ച കത്തിൽ പറയുന്നു. അന്നത്തെ ഡിജിപി അനിൽകാന്ത് ആണ്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്.

കൊടകര കുഴല്‍പ്പണ കേസിലെ ഹവാല ഇടപാടില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചിട്ടും മൂന്ന് വർഷത്തിലേറെയായി എൻഫോഴ്സ്മെന്റ് നടപടിയെടുത്തിട്ടില്ലെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമീഷണർ വി.കെ രാജുവാണ് കത്തയച്ചത്.

vachakam
vachakam
vachakam

Readmore:  കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയിലേക്ക്

ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് 2021 ആഗസ്റ്റ് എട്ടിനാണ് കത്തയച്ചത്. എന്നാല്‍, മൂന്ന് വർഷമായിട്ടും കത്തില്‍ തുടർ നടപടികളൊന്നും ഇ.ഡി സ്വീകരിച്ചിട്ടില്ല.

കർണാടകയില്‍ നിന്നും 41 കോടി രൂപയാണ് ഹവാല പണമായി തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് എത്തിയതെന്ന് സംസ്ഥാന പൊലീസ് ഇ.ഡിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് കുഴല്‍പണമെത്തിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam