ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ റൂട്ട് മാറ്റാനുള്ള നിര്‍ദ്ദേശം അംഗീക്കരിക്കാനാവില്ലെന്ന് കെ.സി. വേണു​ഗോപാൽ 

NOVEMBER 5, 2024, 10:01 AM

 ആലപ്പുഴ: ആലപ്പുഴ വഴിയുള്ള വന്ദേഭാരത്  എക്‌സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള റെയിൽവെ മന്ത്രിയുടെ നിർദ്ദേശം അംഗീക്കരിക്കാനാവില്ലെന്ന് കെ.സി. വേണു​ഗോപാൽ എംപി. 

അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയിൽ വർഷം മുഴുവൻ വിദേശ സഞ്ചാരികളടക്കം ദൈനംദിനം വന്നുപോകുന്നതിനാൽ വന്ദേഭാരത് പോലെയുള്ള പ്രീമിയം സർവീസുകൾ അനിവാര്യമാണ്. വളരെയധികം പരിമിതികളും യാത്രദുരിതവുമാണ് ആലപ്പുഴ തീരദേശ പാതയിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്നത്.

വന്ദേഭാരതിന് മുൻഗണന നൽകുന്നതിനാൽ മറ്റു ട്രെയിനുകൾക്ക് കാലതാമസം നേരിടുന്നുണ്ട്. സമയക്രമം പുനഃക്രമീകരിച്ച് യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്. അതിനുള്ള പ്രായോഗിക മാർഗം തേടുന്നതിന് പകരം വന്ദേഭാരത് എക്സ്പ്രസ് ആലപ്പുഴ റൂട്ടിൽ നിന്ന് പിൻവലിക്കുന്നത് യാത്രാ ദുരിതം ഇരട്ടിയാക്കുമെന്നും എംപി വ്യക്തമാക്കി.

vachakam
vachakam
vachakam

വന്ദേഭാരത് എക്‌സ്പ്രസ് കടന്ന് പോകാൻ എറണാകുളം-കായംകുളം പാസഞ്ചർ സ്ഥിരമായി പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് റെയിൽവെ മന്ത്രിയെ അറിയിച്ചപ്പോഴാണ് റൂട്ട് മാറ്റാമെന്ന് മന്ത്രി നിർദേശിച്ചത്.

എന്നാൽ ഇത് അപ്രായോ​ഗികമാണെന്നും നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകിയെന്നും വേണു​ഗോപാൽ അറിയിച്ചു.


vachakam
vachakam
vachakam


 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam