മുംബൈ: ബോളിവുഡ് താരം സല്മാൻ ഖാനെതിരേ വീണ്ടും വധഭീഷണി. സല്മാന് ജീവൻ നഷ്ടമാകാതിരിക്കാൻ ഒന്നുകില്‍ മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നാണ് സന്ദേശത്തില്‍ പറയുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ലോറൻസ് ബിഷ്ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്ട്രോള് റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.
വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈയടുത്ത ദിവസങ്ങളില്‍ സല്മാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.
ട്രാഫിക് കണ്ട്രോള് റൂമിലേക്ക് എത്തിയ സന്ദേശം പറയുന്നത് ഇങ്ങനെയാണ്- 'ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നത്. ജീവനോടെ ഇരിക്കാൻ സല്മാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം.
അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണം. അയാള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അയാളെ കൊലപ്പെടുത്തും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്.' തിങ്കളാഴ്ച രാത്രിയാണ് സന്ദേശം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്