ന്യൂഡൽഹി: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിലെത്തിയതിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ന്യൂഡൽഹിയിൽ 'ഇന്ത്യൻ എക്‌സ്പ്രസ്' സംഘടിപ്പിച്ച 'എക്‌സ്പ്രസ് അഡ്ഡ'യിൽ നടന്ന അഭിമുഖ പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് വിവാദങ്ങളോട് പ്രതികരിച്ചത്.
തീർത്തും സ്വകാര്യമായൊരു ചടങ്ങിനാണ് പ്രധാനമന്ത്രി എത്തിയതെന്നും അതിൽ ഒരു തെറ്റുമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തങ്ങളെ വിശ്വസിക്കണമെന്നും എന്തെങ്കിലും ഡീലുണ്ടാക്കുകയായിരുന്നില്ല അവിടെയെന്നും അദ്ദേഹം പറഞ്ഞു.
താൻ വിശ്വാസിയായതുകൊണ്ടാണ് ബാബരി-രാമജന്മഭൂമി വിധിക്കു മുൻപ് ദൈവത്തോട് പ്രാർഥിച്ചതെന്നും തന്റെ വിശ്വാസം ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു കേസിലെയും വിധിയെ ബാധിക്കില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ഇത്തരം കൂടിക്കാഴ്ചകളിലൂടെയൊന്നുമല്ല ഡീലുകളുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെ ദയവായി വിശ്വസിക്കണം. ആരുമായും ഡീലിലെത്തുന്നവരല്ലെന്നും ജ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്