ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കൻ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ആഭിമുഖ്യത്തിൽ 'ക്രൂസിംഗ് അലാസ്കാ റ്റുഗതർ' (Cruising Alaska Together) എന്ന പേരിൽ പ്രത്യേക കുടുംബ അലാസ്ക ക്രൂസ് സംഘടിപ്പിക്കുന്നു. 2027 ജൂൺ 13 മുതൽ 20 വരെയാണ് ആനന്ദകരമായ ഈ സമുദ്രയാത്ര ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്തമായ 'സ്റ്റാർ പ്രിൻസസ്' ആഡംബര കപ്പലിൽ നടക്കുന്ന ഈ യാത്ര സിയാറ്റിൽ തുറമുഖത്തിൽ നിന്ന് ആരംഭിച്ച് സിയാറ്റിലിൽ തന്നെ സമാപിക്കും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക, വിശ്വാസജീവിതം പങ്കുവെയ്ക്കുക, റീജിയണിലെ കുടുംബങ്ങൾക്ക് ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരമൊരുക്കുക എന്നിവയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യങ്ങൾ.
യാത്രാവേളകളിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, സെമിനാറുകൾ, വിവിധങ്ങളായ വിനോദപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കും യുവജനങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമായി പ്രത്യേക പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.
സിയാറ്റിൽ, കെച്ചിക്കൻ, എൻഡിക്കോട്ട് ആം ആൻഡ് ഡാവ്സ് ഗ്ലേഷ്യർ, ജൂനോ, സ്കാഗ്വേ, വിക്ടോറിയ (കാനഡ) എന്നീ മനോഹരമായ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഈ യാത്രാപദ്ധതി. അലാസ്കയുടെ അതിമനോഹരമായ പ്രകൃതിഭംഗിയും ഹിമാനികളും (Glaciers) നേരിൽക്കണ്ട് ആസ്വദിക്കാൻ കുടുംബങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കും ഇത്.
ഗ്രൂപ്പ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:
ഈ നിരക്കുകളിൽ എല്ലാ പോർട്ട് ഫീസുകളും ടാക്സുകളും ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഗ്രാറ്റുവിറ്റിയും വിമാന ടിക്കറ്റ് നിരക്കും ഇതിൽ ഉൾപ്പെടുന്നില്ല; അവ പ്രത്യേകം എടുക്കേണ്ടതാണ്.
ഡിസ്കൗണ്ട് നിരക്കിലുള്ള സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ള കുടുംബങ്ങൾ എത്രയും വേഗം ബുക്കിംഗ് പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.
റിസർവേഷനുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:
മൈക്കിൾ (മുഖ്യ കോൺടാക്ട് ഏജന്റ്): 540-609-8810, ഫാ. തോമസ് മുളവനാൽ 310-709-5111, ഫാ. അബ്രഹാം മുത്തോലത്ത് 773-412-6254, ഫാ. ബിൻസ് ചേത്തലിൽ 281-818-6518 അല്ലെങ്കിൽ സ്വന്തം ഇടവക വികാരിയുമായി ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
