കെ.എച്ച്.എൻ.എയുടെ വൈവാഹിക സൈറ്റ് മംഗല്യം ഉദ്ഘാടനം ചെയ്തു

APRIL 29, 2025, 9:18 AM

ന്യൂയോർക്ക്: പുതിയ തലമുറയ്ക്ക് ഇണകളെതേടാനുള്ള കെ.എച്ച്.എൻ.എയുടെ മംഗല്യം.യുഎസ് (mamgalyam.us) എന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബാംഗം റാണി ഗൗരി പാർവതി ഭായിയുടെ സാന്നിധ്യത്തിൽ മലയാള സിനിമ സംവിധായകൻ ജിഷ്‌ജോയ് നിർവഹിച്ചു. 

ഏപ്രിൽ ഇരുപത്തി ഏഴാംതീയതി രാവിലെ പതിനൊന്നുമണിക്കു സൂം പ്ലാറ്റഫോമിലൂടെ നൂറോളം കെ.എച്ച്.എൻ.എ അംഗങ്ങളെ സാക്ഷി നിർത്തിയാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. നന്ദിത വെളുത്താക്കലിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ ആധ്യക്ഷം വഹിച്ച ട്രസ്റ്റീബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ് സ്വാഗതമാശംശിച്ചു.

കെ.എച്ച്.എൻ.എ പ്രസിഡന്റ് ഡോ. നിഷാ പിള്ള രജത ജൂബിലി വർഷത്തിൽ എത്തിനിൽക്കുന്ന കെ.എച്ച്.എൻ.എക്കു വരും തലമുറക്കായി ചെയ്യാൻ കഴിഞ്ഞ ഏറ്റവും വലിയ കാര്യമാണ് ഈ വെബ്‌സൈറ്റ് എന്നും യുവതീയുവാക്കളും മാതാപിതാക്കളും ഇതിന്റെ ഗുണം കഴിവതും ഉപയുക്തമാക്കണമെന്നും ഓഗസ്റ്റിൽ അറ്റ്‌ലാന്റിക് സിറ്റിയിൽ നടക്കുന്ന കൺവെൻഷനിലൂടെ ഇവർക്ക് കണ്ടുമുട്ടാനുള്ള അവസരമുണ്ടാകുമെന്നും പറഞ്ഞു.

vachakam
vachakam
vachakam

മുൻ പ്രസിഡന്റുമാരായ ഡോ. രാമദാസ് പിള്ള, ജി.കെ. പിള്ള, ട്രസ്റ്റീ വൈസ് ചെയർമാൻ സോമരാജൻ നായർ, ട്രസ്റ്റീ സെക്രട്ടറി അനിൽ ആറന്മുള, 'മാംഗല്യം'കോർഡിനേറ്റിംഗ് കമ്മറ്റി അംഗം അനിതാ മധു, 'വിരാട് 25' കൺവെൻഷൻ ചെയർമാൻ സുനിൽ പൈങ്കോൾ എന്നിവർ ആശംസകൾ അറിയിച്ചു.

ട്രസ്റ്റീബോർഡ് അംഗങ്ങളായ രാജീവ് ഭാസ്‌കരൻ, അശോകൻ കേശവൻ, ഗോപൻ നായർ എന്നിവരും സന്നിഹിതരായിരുന്നു. നൃത്തനൃത്യങ്ങളും ശാസ്ത്രീയ സംഗീതവുമായി ആസ്വാദ്യമായ സമ്മേളനം കോർഡിനേറ്റ് ചെയ്തത് ജോയിന്റ് സെക്രട്ടറി ആതിര സുരേഷ് ആയിരുന്നു. 

കെ.എച്ച്.എൻ.എ ജനറൽ സെക്രട്ടറി മധു ചെറിയേടത്ത് നന്ദി രേഖപ്പെടുത്തി. സ്മിത കല്ലൂപ്പറമ്പിൽ പരിപാടികൾക്ക് എംസി ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam