തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നടന്ന കൂട്ടസ്ഥലം മാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലേക്ക്. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സ്ഥലം മാറ്റ നടപടികൾ നടന്നത്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റരുതെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് നടപടികൾ നടന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു. വനിതാ ജീവനക്കാരടക്കം യാതൊരു കാരണവുമില്ലാതെ സ്ഥലം മാറ്റം നൽകിയതായും ആരോപണമുണ്ട്.
കെ.എഫ്.സി.യിലെ സ്ഥലം മാറ്റങ്ങൾ രാഷ്ട്രീയ പ്രേരിതവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് കെ.എഫ്.സി എംപ്ലോയീസ് അസോസിയേഷനും (കെ.എഫ്.സി.ഇ.എ) കെ.എഫ്.സി ഓഫീസേഴ്സ് അസോസിയേഷനും (കെ.എഫ്.സി.ഒ.എ) സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികളാണിതെന്ന് ചൂണ്ടിക്കാട്ടി, അനധികൃത സ്ഥലം മാറ്റ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12ന് കെ.എഫ്.സി ആസ്ഥാനത്ത് ധർണ നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.
കെ.എഫ്.സി.ഇ.എ സംസ്ഥാന പ്രസിഡണ്ട് ക്ലൈനസ് റൊസാരിയോ ധർണ ഉദ്ഘാടനം ചെയ്യും. കെ.എഫ്.സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡി.കെ. മുരളി അഭിവാദ്യം ചെയ്യുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. കൂടുതൽ നടപടികൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
