തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ .
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റ നഗർ-എറണാകുളം ജങ്ഷൻ, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
ടാറ്റാ നഗർ-എറണാകുളം ജങ്ഷൻ(18189) എക്സ്പ്രസ് നവംബർ 12, 19, 26 തീയതികളിൽ ആലുവയിൽ സർവീസ് അവസാനിപ്പിക്കും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ്(16604) നവംബർ 13, 15 തീയതികളിലും കോട്ടയം വഴി തിരിച്ചുവിട്ടു. ഈ ദിവസങ്ങളിൽ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ മാവേലി എക്സ്പ്രസിന് സ്റ്റോപ്പുണ്ടാകും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ ഒരുമണിക്കൂർ വൈകും. രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്(16344) നവംബർ 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ അരമണിക്കൂറോളം വൈകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
