ന്യൂഡല്‍ഹി: കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലെ റിക്രൂട്ട്മെന്റ് ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും നടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം രാഷ്ട്രപതി ഭവനിലെത്തി. പി.എസ്.സി ചെയര്‍മാനെയും ഭരണസമിതി അംഗങ്ങളെയും ഉടന്‍ പിരിച്ചുവിടണമെന്നും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം സമര്‍പ്പിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ, രാജ്യസഭാംഗങ്ങളായ സി. സദാനന്ദന്, പി.ടി ഉഷ എന്നിവര്‍ അടങ്ങിയ ഉയര്‍ന്നതല പ്രതിനിധി സംഘമാണ് ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിയെ കണ്ടത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന രീതിയില്‍ ഗുരുതരമായ സ്വജനപക്ഷപാതവും തട്ടിപ്പുകളുമാണ് പി.എസ്.സിയില്‍ നടക്കുന്നതെന്ന് പ്രതിനിധിസംഘം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഉയര്‍ന്നുവന്ന വിവിധ പരീക്ഷാ ക്രമക്കേടുകളുടെയും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍, നിലവിലെ പി.എസ്.സി ചെയര്‍മാനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നേരത്തെ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്ശയിന്മേല് അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമാണെന്നും ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
