തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കാണാനില്ലെന്ന പരാതിയിൽ ഒടുവിൽ ആശ്വാസം.
കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളെയും കുട്ടിയെയും കണ്ടെത്തിയതായാണ് വിവരം. ഇവർ എറണാകുളത്തുണ്ടെന്ന് ആതിര അമ്മയെ വിളിച്ചറിയിച്ചു.
കാട്ടാക്കട വീരണകാവ് സ്വദേശികളായ ദമ്പതികളെയും മൂന്നു വയസ്സുള്ള മകളെയും ആണ് കാണാതായത്. മൂന്നുദിവസം മുന്‍പാണ് ഇവരെ കാണാതായത്. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശങ്കര്‍, ആതിര, മകള്‍ ധ്വനി ശങ്കര്‍ എന്നിവരെയാണ് കാണാതായത്. കാട്ടാക്കട പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കെയാണ് ആശ്വാസ വാർത്ത എത്തിയത്.
പരാതിക്ക് പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വന്നു. വാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
