ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവം: യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ  

MAY 24, 2026, 11:28 PM

കാസർകോട്:  ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസർകോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. 

ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് കെഎം മുഹമ്മദ് ആദിലിനെ റിമാൻ്റ് ചെയ്തു. യുവതിയുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി. ഇതെല്ലാം പുതിയ പാടുകളാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. 

vachakam
vachakam
vachakam

 ഭർതൃമാതാവിനെയും പ്രതിചേർത്തെന്ന് പൊലീസ് അറിയിച്ചു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam