റോക്കി ഹിൽ : അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച ഫ്രാൻസിസ് ക്ലിഫോർഡ് സ്മിത്ത് (101) നിര്യാതനായി. 1949ൽ ഗ്രീൻവിച്ചിലെ യോട്ട് ക്ലബ്ബിലെ വാച്ച്മാനെ കൊലപ്പെടുത്തിയ കേസിൽ 1950ലാണ് ഇയാൾക്ക് വധശിക്ഷ വിധിക്കുന്നത്.
തുടർന്ന് എട്ട് തവണ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അവസാന ആഗ്രഹം ചോദിച്ച് ഭക്ഷണം നൽകിയെങ്കിലും, വിവിധ കാരണങ്ങളാൽ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.
കേസിൽ തെളിവുകളുടെ അഭാവവും അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയങ്ങളും ഉയർന്നതിനെ തുടർന്ന് 1954ൽ വിധി ജീവപര്യന്തം തടവായി കുറച്ചു.
ഏകദേശം 70 വർഷത്തോളം ശിക്ഷ അനുഭവിച്ച സ്മിത്ത്, അവസാന കാലത്ത് റോക്കി ഹില്ലിലെ ഒരു നഴ്‌സിംഗ് ഹോമിൽ പരോളിൽ കഴിയവേയാണ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ മരണപ്പെട്ടത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
