കണ്ണൂരിൻ്റെ രണ്ട് രൂപ ഡോക്ടർ എ.കെ. രൈരു ഗോപാൽ അന്തരിച്ചു 

AUGUST 3, 2025, 12:14 AM

കണ്ണൂർ: കണ്ണൂരിൻ്റെ രണ്ട് രൂപ ഡോക്ടർ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു.   രോഗികളിൽ നിന്ന് ചികിത്സയ്ക്കായി രണ്ട് രൂപ മാത്രമായിരുന്നു ഫീസായ് ഡോക്ടർ വാങ്ങിയായിരുന്നത്.

50 വർഷത്തിനിടെ 18 ലക്ഷം രോഗികളെയാണ് ഡോക്ടർ ചികിത്സിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

പുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെയായിരുന്നു രൈരു ഗോപാൽ ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നത്. തളാപ്പിലെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്.

vachakam
vachakam
vachakam

പിന്നീട് താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ എന്ന വീട്ടിലാണ് 10 വർഷത്തോളം രോഗികളെ പരിശോധിച്ചിരുന്നത്.

കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam