ഭാര്യയുമായുള്ള സൗഹൃദം, പിന്നാലെ ഭർത്താവിനെ കൊലപ്പെടുത്തി; ഒടുവിൽ പ്രതിയും ജീവനൊടുക്കി

NOVEMBER 23, 2026, 8:12 PM

കണ്ണൂർ: കൈതപ്രം മാതമംഗലം രാധാകൃഷ്ണൻ കൊലക്കേസിലെ പ്രതി സന്തോഷ് ജീവനൊടുക്കിയ നിലയിൽ. കൈതപ്പുറത്ത് വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 മാർച്ച് 10നാണ് കൈതപ്രത്ത് നിർമ്മാണം നടക്കുന്ന രാധാകൃഷ്ണന്റെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്.

  രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ചാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ സുഹൃത്തായിരുന്നു സന്തോഷ്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുമായി സന്തോഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനു പിന്നാലെ രാധാകൃഷ്ണനെ ഒഴിവാക്കാൻ വേണ്ടിയാണ് അന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

 സഹപാഠികളായിരുന്ന സന്തോഷും മിനി നമ്പ്യാരും പൂർവവിദ്യാർത്ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയതോടെ രാധാകൃഷ്ണൻ എതിർത്തതാണ് സന്തോഷിന് രാധാകൃഷ്ണനോട് വിരോധമുണ്ടാകാൻ കാരണമായത്.

vachakam
vachakam
vachakam

ഈ കേസിൽ സന്തോഷും മിനിയും അറസ്റ്റിലായിരുന്നു. പിന്നീട് കേസിൽ ജാമ്യം ലഭിച്ചു. കൊലപാതകത്തിനു ശേഷം സന്തോഷും മിനിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. മിനിയുടെ വീട്ടിലേക്ക് സന്തോഷ് എത്തുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്തോഷ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam