വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! ഇടുക്കിയിലെ ജീപ്പ് സഫാരി പുനരാരംഭിക്കുന്നു 

JULY 14, 2025, 8:48 PM

ഇടുക്കി: കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ  സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ ജില്ലാകളക്ടര്‍ അനുമതി നല്‍കി. 

ഇടുക്കി ദേവികുളം സബ് ഡിവിഷന് കീഴിലുള്ള ഒമ്പത് റൂട്ടുകള്‍ക്കാണ് ആദ്യം അനുമതി നല്‍കുന്നത്.  കഴിഞ്ഞ അഞ്ചുമുതല്‍ നിര്‍ത്തി വെച്ചിരുന്ന ഓഫ് റോഡ്, ജീപ്പ് സഫാരി എന്നിവക്കാണ് അനുമതി നല്‍കിയത്.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രെമോഷന്‍ സൊസൈറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം.

vachakam
vachakam
vachakam

സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി ഇടുക്കി ദേവികുളം സബ് കളക്ടര്‍ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആൻറ് റെഗുലേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam