ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ജോസഫ് നെല്ലുവേലിൽ അന്തരിച്ചു. ഏറെ നാളുകളായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന ജോസഫ് സർ 1975 -76 വർഷത്തിൽ അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു.
മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ജോസഫ് സർ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലയളവിലാണ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദ്യമായി കായിക മത്സരങ്ങൾ
ആരംഭിച്ചത്.
വായനയെ പ്രണയിച്ചിരുന്ന ജോസഫ് സർ, തന്നെ കാണുവാൻ എത്തുന്ന എല്ലാവർക്കും പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. ഷിക്കാഗോയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ച ജോസഫ് സർ തന്റെ രചനകളിൽ ഏറെയും ഇംഗ്ലീഷിലാണ് നിർവ്വഹിച്ചത്.
അദ്ദേഹത്തിന്റെ എല്ലാ സേവനങ്ങൾക്കും ഷിക്കാഗോ മലയാളി അസോസിയേഷൻ ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
ജോസഫ് സാറിന്റെ നിര്യാണത്തിൽ അസോസിയേഷൻ അംഗങ്ങളുടെ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, സെക്രട്ടറി ആൽവിൻ ഷിക്കോർ,
ട്രെഷറർ മനോജ് അച്ചേട്ട്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ്, പി.ആർ.ഓ ബിജു മുണ്ടക്കൽ എന്നിവർ അറിയിച്ചു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്