ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ സമ്മര്‍ദ്ദം ചെലുത്താന്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള സാധ്യത ഇന്ത്യ മുന്‍കൂട്ടി കണ്ടിരുന്നു എന്ന് വേണം മനസിലാക്കാന്‍. കാരണം മറ്റൊന്നുമല്ല, ഇത്തരം ഘട്ടത്തില്‍ വ്യാപാര പ്രതിസന്ധി ഉണ്ടാകരുത് എന്ന് ഇന്ത്യയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ ഇറക്കുമതിയില്‍ ചില മാറ്റങ്ങള്‍ നേരത്തെ തന്നെ വരുത്തിയത്.
ഇന്ത്യയുടെ ഈ നയം തുടരുമെന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. ക്രൂഡ് ഓയിലിന് വേണ്ടി പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രം ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ ഇന്ന് അങ്ങനെ അല്ല. ഒരു വഴി അടഞ്ഞാല്‍ മറ്റൊന്ന് എന്ന രീതിയില്‍ കളമൊരുക്കി വച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജൂണില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത കണക്കുകള്‍ അതിന്റെ വ്യക്തമായ സൂചനയാണ്.
ഇന്ത്യ ക്രൂഡ് ഓയില്‍ ആവശ്യമുള്ളതിന്റെ 85 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. സൗദി അറേബ്യയെ വിട്ട ശേഷം ഇറാഖിനെയും പിന്നീട് റഷ്യയെയുമാണ് ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. ജൂണിലെ കണക്ക് പ്രകാരം കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന അളവിലാണ് റഷ്യയില്‍ നിന്ന് ഇറക്കിയിരിക്കുന്നത്. 40 ശതമാനം എണ്ണയും റഷ്യയില്‍ നിന്നാണ്. എന്നാല്‍ റഷ്യയെ പൂര്‍ണമായും ഇന്ത്യ ആശ്രയിക്കുന്നുമില്ല. അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.
ജൂണിലെ ഇന്ത്യയുടെ ഇറക്കുമതിയില്‍ നേട്ടമുണ്ടാക്കിയത് സൗദി അറേബ്യയേക്കാള്‍ യുഎഇ ആണ്. പിന്നെ അമേരിക്കയും. ജൂണിലെ ഓരോ ദിവസവും റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കിയത് 20.8 ലക്ഷം ബാരല്‍ എണ്ണയാണ്. 2024 ജൂലൈക്ക് ശേഷം ഇത്രയും അധികം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങുന്നത് ആദ്യമാണ്. ഇറാഖില്‍ നിന്ന് 8.93 ലക്ഷം ബാരല്‍ എണ്ണ ഓരോ ദിവസവും ഇന്ത്യ ഇറക്കുമതി ചെയ്തു. മെയ് മാസത്തിലേക്കാള്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞിട്ടുമുണ്ട്. സൗദിയില്‍ നിന്ന് 5.81 ലക്ഷം ബാരല്‍ എണ്ണ ജൂണില്‍ വാങ്ങി. ഏകദേശം മെയ് മാസത്തിന് തുല്യമാണിത്. അതേസമയം, യുഎഇയില്‍ നിന്ന് 4.90 ലക്ഷം ബാരലാണ് വാങ്ങിയത്. മെയ് മാസത്തേക്കാള്‍ 6.5 ശതമാനം കൂട്ടിയിട്ടുണ്ട്.
റഷ്യയില്‍ നിന്ന് 40 ശതമാനം, ഇറാഖില്‍ നിന്ന് 18.5 ശതമാനം, സൗദി അറേബ്യയില്‍ നിന്ന് 12.1 ശതമാനം, യുഎഇയില്‍ നിന്ന് 10.2 ശതമാനം എന്നിങ്ങനെയാണ് ജൂണ്‍ മാസത്തിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ കണക്ക്. അമേരിക്കയാണ് ഇന്ത്യ എണ്ണ വാങ്ങുന്ന അഞ്ചാമത്തെ രാജ്യം. 3.03 ലക്ഷം ബാരല്‍ എണ്ണയാണ് അമേരിക്കയില്‍ നിന്ന് ജൂണില്‍ വാങ്ങിയത് എന്ന് കെപ്ലര്‍ രേഖ കാണിക്കുന്നു.
ഈ വര്‍ഷം ജൂണ്‍ മാസം പൂര്‍ത്തിയാകുന്നത് വരെയുള്ള കണക്കില്‍ അമേരിക്കയില്‍ നിന്ന് ഇറക്കിയ ക്രൂഡ് ഓയിലില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ട്. 2024 ലെ ഇറക്കുമതിയുമായി തട്ടിച്ച് നോക്കുമ്പോഴാണത്. മാത്രമല്ല, ബ്രസീലില്‍ നിന്നുള്ള ഇറക്കുമതി ഇക്കാലയളവില്‍ 80 ശതമാനം വര്‍ധിക്കുകയും ചെയ്തുവെന്ന് എസ് ആന്റ് പി ഗ്ലോബല്‍ കമ്യൂണിറ്റി രേഖകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന തന്ത്രമാണ് ഇന്ത്യ പരിക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്