ഇങ്ങനെയുമുണ്ടോ ഒരു ഭാ​ഗ്യം! 3 വർഷം മുൻപ് കാക്ക കൊത്തികൊണ്ടു പോയ സ്വർണ്ണവള ഉടമയ്ക്ക് തിരിച്ചു കിട്ടി

JULY 14, 2025, 11:42 PM

 മഞ്ചേരി: ഒരു പവർ സ്വർണ്ണത്തിന് ഇപ്പോൾ എന്താവില! കുതിച്ചു കയറുന്ന സ്വർണ്ണവിലയ്ക്കിടയിൽ മൂന്ന് വർഷം മുൻപ് കാണാതായ  ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ വള തിരിച്ചു കിട്ടിയ ഉടമയുടെ സന്തോഷം എന്തായിരിക്കും. 

2022 ഫെബ്രുവരി 24നാണ് മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിൽ സുരേഷിന്റെ മരുമകൾ ഹരിത ശരത്തിന്റെ  വള കാക്ക കൊത്തികൊണ്ടു പോയത്.

 വീട്ടിലെ കുളിമുറിയ്ക്കു സമീപം ‍അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു വള. വിവാഹ നിശ്ചയത്തിനു ശരത് അണിയച്ചതായിരുന്നു ഒന്നര പവൻ തൂക്കം വരുന്ന സ്വർണ വള.

vachakam
vachakam
vachakam

ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.  അങ്ങനെയിരിക്കെ കഴിഞ്ഞ മാസം മാങ്ങ പറിക്കാൻ കയറിയപ്പോൾ നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്തിനു കാക്ക കൂട്ടിൽ നിന്നു വള കിട്ടി.

 മൂന്ന് കഷ്ണങ്ങളാക്കിയ വളയാണ് അൻവറിന് കിട്ടിയത്. ഉടനെ തന്നെ അൻവർ വളയുടെ ഉടമയെ തേടിയിറങ്ങി, 

 തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അൻവർ ഇക്കാര്യം അറിയിച്ചു. വള കിട്ടിയ വിവരം അറിയിച്ച് വായനശാലയിൽ മേയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. തെളിവു സഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പ്. വിവരം സുരേഷിൻറെ വീട്ടിലുമെത്തി.  വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം തുടങ്ങിയവ തെളിവായി നൽകി കഴിഞ്ഞ ദിവസം വള ഹരിതയ്ക്ക് തിരികെ കിട്ടി. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam