ആലപ്പുഴ : വ്യാജ റിട്ടേൺ സമർപ്പിച്ച് ആദായനികുതി റീഫണ്ടിലൂടെ രാജ്യത്ത് നടന്നത് കോടികളുടെ തട്ടിപ്പെന്ന് റിപ്പോർട്ടുകൾ.
കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലായി ഇന്നലെയായിരുന്നു ഐടി പരിശോധന നടത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ ആദായ നികുതി റിട്ടേണുകൾ തയ്യാറാക്കി നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്ന വിവരം ആദായ നികുതി വകുപ്പിന് ലഭിക്കുകയായിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ ഏജന്റുമാർക്കെതിരെയുള്ള നടപടികൾ ഐടി ഊർജ്ജിതമാക്കി.
ഐടി പ്രൊഫഷണലുകളുടെ വൻ റാക്കറ്റാണ് വ്യാജ ആദായ നികുതി റിട്ടേൺ തയ്യാറാക്കാൻ പ്രവർത്തിച്ചത്. വൻകിട കമ്പനികൾ, സർക്കാർ ഉദ്യോഗസ്ഥടക്കം തട്ടിപ്പ് നടത്തിയെന്നും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്