ചേരാനല്ലൂർ അപകടം; നീതി കിട്ടിയില്ലെന്ന് ജയ ബാലകൃഷ്ണൻ്റെ കുടുംബം 

OCTOBER 29, 2026, 1:26 AM

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി ജയ ബാലകൃഷ്ണൻ്റെ കുടുംബം.

കേസിൽ നീതി നടപ്പായില്ലെന്നാണ് കുടുംബത്തിൻ്റെ പ്രതികരണം.  ജഡ്ജിയുടെ മൂൻകൂർ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിർത്തു. കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമങ്ങൾ ജഡ്ജി നടത്തുന്നുണ്ടെന്നും അങ്ങനെയാണ് കേസ് ഹൈക്കോടതിയിൽ എത്തിയതെന്നും കുടുംബം ആരോപിച്ചു.

ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തിയാണ് ജഡ്ജി. അതിനാലാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജി കേസിൽ നിന്ന് ഊരിപോരാനുള്ള സകല തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഞങ്ങൾക്ക് നീതി കിട്ടിയില്ലെന്നും ജയബാലകൃഷ്ണന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേ എന്ന് ആരാഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സം​ഘത്തോട് ചോദിച്ചു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam