പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വന്‍ ജനത്തിരക്ക്: ശ്വാസതടസം അനുഭവപ്പെട്ട 120 പേര്‍ ആശുപത്രിയില്‍, ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

JULY 16, 2026, 7:39 AM

പുരി: ലോക പ്രശസ്തമായ പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ വന്‍ ജനത്തിരക്കിലും ഭക്തരുടെ തള്ളിക്കയറ്റത്തിലും പെട്ട് നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഒഡീഷയിലെ പുരിയിലുള്ള ഗ്രാന്‍ഡ് റോഡില്‍വാര്‍ഷിക രഥയാത്ര ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ തടിച്ചുകൂടിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായത്. തിരക്കില്‍പ്പെട്ട് ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട 120-ഓളം പേരെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനിയന്ത്രിതമായ ജനത്തിരക്കിനിടയില്‍ ശ്വാസംമുട്ടി ഒരാള്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശ്വാസതടസ്സം മൂലം അബോധാവസ്ഥയിലായ ഒരാളെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ സ്ഥലത്തുണ്ടായിരുന്ന സ്‌പെഷ്യല്‍ റെസ്‌ക്യൂ യൂണിറ്റ് ഉടനടി ഇടപെട്ട് തിരക്കില്‍പ്പെട്ട ഭക്തരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തു.

നിലവില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച എല്ലാവരെയും പുരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam