തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന മന്ത്രി സിപി ജോണിൻറെ പരാമർശത്തിനെതിരെ വ്യാപക വിമർശനം.
ഫ്രീ യാത്ര കൊടുത്തിട്ട് അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നത് ഒരു മന്ത്രിക്ക് പറ്റിയ പണി ആണോ എന്നാണ് ചോദ്യം ഉയർന്നിട്ടുള്ളത്.
അങ്ങ് പഠിച്ചതും പഠിപ്പിച്ചതുമായ എല്ലാ പാഠങ്ങളും മറന്നോ എന്നാണ് അധ്യാപികയും എഴുത്തുകാരിയും സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകയുമായ സുജ സൂസൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു
പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
