മർകസ് ഗേൾസിൽ സജ്ജം തീവ്ര പഠന ക്യാമ്പ്

FEBRUARY 17, 2026, 8:30 AM

കാരന്തൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന എസ് എസ് എൽ സി പഠന പിന്തുണ ക്യാമ്പ് സജ്ജം മർകസ് ഗേൾസ് ഹൈസ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള കെ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ശ്രീ ബിജു പൂതക്കണ്ടി അധ്യക്ഷത വഹിച്ചു. 

കുന്ദമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിൽ നടന്ന ക്യാമ്പിൽ മർകസ് ഗേൾസ്, മർകസ് ബോയ്‌സ്, ജി.എച്ച്.എസ് പയമ്പ്ര, ജി.എച്ച്.എസ് പറമ്പിൽ, ജി.എച്ച്.എസ് കുന്ദമംഗലം എന്നീ സ്‌കൂളുകളിലെ 56 വിദ്യാർഥികൾ പങ്കെടുത്തു.

നോ ഡി പ്ലസ് എന്ന വിഷയത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ഗേൾസ് സ്‌കൂൾ പ്രധാനാധ്യാപകനുമായ നിയാസ് ചോല ക്ലാസെടുത്തു.

vachakam
vachakam
vachakam

അധ്യാപകരായ മിർഷാദ്, ജലീഷ്, സുബിൻ, രതി വിവിധ സെഷനുകളിൽ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് ഖാദർ ഹാജി, ഫഹദ് അബ്ദുൽ അസീസ്, റസിയ സംബന്ധിച്ചു.

English summry: A two-day SSLC study support camp Sajjam was held at Markaz Girls High School under the auspices of Kozhikode District Panchayat. District Panchayat member Seena Teacher inaugurated the event. 56 students from Markus Girls, Markus Boys, GHS Payambra, GHS Parampil and GHS Kundamangalam schools participated in the camp held under the Kundamangalam Block Resource Center.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam