ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ പകർത്തി കന്നഡ നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

FEBRUARY 17, 2026, 9:47 AM

ബെംഗളൂരു: കർണ്ണാടകയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വനിത ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന ഞെട്ടിക്കുന്ന പരാതിയുമായി കന്നഡ ടെലിവിഷൻ താരം രംഗത്ത്.

ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ട് നടിയെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് താരം പൊലീസിൽ പരാതി നൽകി.

 ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോഴാണ് നടി സ്റ്റേഡിയത്തിലെ ശുചിമുറി ഉപയോഗിച്ചത്. ഈ സമയത്ത് രഹസ്യമായി ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

vachakam
vachakam
vachakam

ശേഷം, നടിയുടെ സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഈ ദൃശ്യങ്ങളുടെ ഒരു ഭാഗം അയച്ചുകൊടുക്കുകയും, ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഭീഷണി സന്ദേശത്തെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ 32-കാരിയായ നടി ഫെബ്രുവരി 13-നാണ് പൊലീസിനെ സമീപിച്ചത്. നടിയുടെ പരാതിയിൽ കേസെടുത്ത ബെംഗളൂരു പൊലീസ്, ഭീഷണി സന്ദേശം അയച്ച ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam