തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മാർച്ച് മൂന്നിന് പ്രാദേശിക അവധി പ്രഖ‍്യാപിച്ചു.ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.നഗരപരിധിയിലെ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം നഗരസഭാപരിധിയിലെയും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലെയും മുഴുവന്‍ മദ്യവില്പനശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.മാർച്ച് രണ്ട് വൈകീട്ട് ആറ് മുതൽ മൂന്നിന് വൈകീട്ട് ആറ് വരെയാണ് മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ വർഷത്തെ പൊങ്കാലമഹോത്സവം ഫെബ്രുവരി 23 ന് ആരംഭിച്ച് മാർച്ച് നാലിന് സമാപിക്കും.ഇതിൽ പ്രധാന ചടങ്ങായ പൊങ്കാലയിടൽ മൂന്നിന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
