ഗുവഹാത്തി: അസമിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപൻ ബോറ ഫെബ്രുവരി 22-ന് ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
പാർട്ടി വിടാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് ഭൂപൻ ബോറ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. താനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും ശർമ്മ കൂട്ടിച്ചേർത്തു. ദശാബ്ദങ്ങളായി കോൺഗ്രസിനായി പ്രവർത്തിച്ച നേതാവാണ് ഭൂപൻ ബോറ.
ബോറയുടെ രാജി തടയാൻ രാഹുൽ ഗാന്ധിയും സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയിയും ഉൾപ്പെടെയുള്ളവർ ഇടപെട്ട് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.2 തവണ എംഎല്‍എയായിരുന്ന ഭൂപന്‍ കുമാര്‍ ബോറ 2021 മുതല്‍ 2025 വരെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്
രണ്ടാം സിലിണ്ടർ ബുക്കിംഗിന് നിരോധനം; പാചകവാതക ക്ഷാമം രൂക്ഷമാകുന്നു, അടുക്കളകൾ പട്ടിണിയിലേക്ക്?
ഇനി പെട്രോളല്ല, പകരക്കാരനായി എഥനോൾ; രാജ്യത്ത് 'E85' ഇന്ധനം വരുന്നു, വാഹനങ്ങളിൽ വൻ
ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ചാരസംഘടനയുമായി ബന്ധമുള്ള രണ്ട് പേർ